കുവൈത്തിന്റെ കാരുണ്യം; ശസ്ത്രക്രിയ നടത്തി യെമനിൽ 55 പേർക്ക് കാഴ്ചയേകി

  • 29/10/2022

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ധനസഹായത്തോടെ യെമൻ ഗവർണറേറ്റായ തയ്‍സിൽ 55 നേത്ര ശസ്ത്രക്രിയകൾ നടത്തി. കുവൈത്ത് ഇന്റർനാഷണൽ ചാരിറ്റബിൾ സൊസൈറ്റി ഫോർ ഡവലപ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. തയ്‍സ് ഗവർണറേറ്റിലെ ജനങ്ങൾക്ക് നൽകിയ മഹത്തായ പിന്തുണക്ക് തൻമിയ ചാരിറ്റബിൾ സൊസൈറ്റിക്കും കുവൈത്തിനും അമീറിനും ജനങ്ങൾക്കും തയ്‍സിലെ സാമൂഹ്യകാര്യ-തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസ് ഡയറക്ടർ അബ്ദു അൽ സിൽവി നന്ദി പറഞ്ഞു.

ഗവർണറേറ്റിൽ കുവൈത്ത് നടപ്പാക്കുന്ന സുപ്രധാനമായ മാനുഷിക പദ്ധതികൾ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതേസമയം, ഇത്തരത്തിലുള്ള ഡസൻ കണക്കിന് പ്രോജക്ടുകളാണ്  എല്ലാ​ ഗവർണറേറ്റുകളിലും തൻമിയ ചാരിറ്റബിൾ സൊസൈറ്റി നടപ്പാക്കുന്നതെന്ന് പദ്ധതി നടപ്പാക്കിയ ബസ്മാറ്റ് ഫൗണ്ടേഷൻ ഫോർ ഡെവലപ്‌മെന്റിന്റെ ഡയറക്ടർ അഹമ്മദ് അൽ സുമർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News