കുവൈത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപകനെ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

  • 29/10/2022

കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന റസിഡന്റ് അധ്യാപകനെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പീഡനത്തെ അതിജീവിച്ചവരെയും സാക്ഷികളേയും ചോദ്യം ചെയ്തുകൊണ്ടാണ് പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ ആരംഭിച്ചത്.അവരെയെല്ലാം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്.

അൻപതോളം കുട്ടികളെ പീഡിപ്പിച്ചതായി ഈജിപ്ഷ്യൻ സ്വദേശിയായ ഇയാൾ വെളിപ്പെടുത്തി, പീഡനത്തിനിരയായകുട്ടികളിൽ ഇന്ത്യൻ, പാക്കിസ്ഥാൻ കുട്ടികളും   ഉൾപ്പെടുന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News