കുവൈത്തിൽ നവംബർ പകുതി വരെ വേനൽ തുടരുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ

  • 29/10/2022

കുവൈത്ത് സിറ്റി: മധ്യ അറേബ്യൻ പെനിൻസുലയിലും അറേബ്യൻ ഗൾഫിനെ അഭിമുഖീകരിക്കുന്ന തീരത്തും അടുത്ത 10 ദിവസത്തിനുള്ളിൽ അന്തരീക്ഷമർദ്ദം ഉയരാൻ സാധ്യതയെന്ന് ആസ്ട്രോണമി വിദ​ഗ്ധൻ ആദെൽ അൽ മർസൗസ്. 1013 മുതൽ 1018 മില്ലിബാർ വരെ അന്തരീക്ഷമർദ്ദം ഉള്ള ഹോട്ട്‌സ്‌പോട്ടുകൾ തെക്ക് ഭാഗത്തേക്കുണ്ടാകും. പടിഞ്ഞാറൻ കാറ്റിനൊപ്പം സുഡാനീസ് ‍ഡിപ്രഷനിലേക്ക് കുവൈത്ത് അടുത്തു. വരും ദിവസങ്ങളിൽ അതിന്റെ സാന്നിധ്യത്തിനുള്ള സാധ്യത വളരെ വലുതാണ്.

അൽഡ കോസ് കാറ്റിന് ഇത് കാരണമാകുമെന്നാണ്  അൽ മർസൗസിന്റെ മുന്നറിയിപ്പ്. അടുത്ത മാസം പകുതി വരെ ഇത് തുടർന്നേക്കും. അടുത്ത ദിവസങ്ങളിൽ പൊതുവേ ചൂട് കൂടിയ കാലാവസ്ഥയായിരിക്കും രാജ്യത്ത്. രാത്രി സമയത്ത് 17 മുതൽ 21 ഡി​ഗ്രി സെൽഷ്യസ് വരെയാകും താപനില. പകൽ സമയങ്ങളിൽ താപനില 36 മുതൽ 40 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാം. അടുത്ത മാസം പകുതി വരെ വേനൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാലം വൈകിയേക്കാം, ഡിസംബർ മുതൽ ആരംഭിക്കാനുള്ള സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News