കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ പ്രവർത്തനം; എക്സിബിഷൻ തടഞ്ഞു

  • 29/10/2022

കുവൈത്ത് സിറ്റി; കടകളും മാളുകളും മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സാൽമിയ പ്രദേശത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീം ഫീൽഡ് ടൂർ നടത്തി. മാളുകളിൽ ഒന്നിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്ന എക്സിബിഷൻ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. സ്റ്റോറുകൾ മുനിസിപ്പാലിറ്റിയുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു.

കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കാത്ത സാഹചര്യത്തിൽ കോംപ്ലക്സിന്റെ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴകൾ ഒഴിവാക്കണമെങ്കിൽ എഴുപത് കടകളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും ഉടമകളോട് മുനിസിപ്പാലിറ്റിയുടെ ബൈലോകളും ചട്ടങ്ങളും പാലിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News