ഖത്തർ ലോകകപ്പ് കുവൈത്തിലും; ജാബർ സ്റ്റേഡിയം ഒരുക്കുന്നു‌

  • 29/10/2022

കുവൈത്ത് സിറ്റി: ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിനായി ജാബർ സ്റ്റേഡിയത്തിൽ കുവൈത്ത് സംവിധാനങ്ങൾ ഒരുക്കുന്നു. വിനോദ മേഖലയെ കൂടുതൽ മെച്ചപ്പെട്ടതാകുന്നത് ലക്ഷ്യമിട്ടുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാ​ഗമാണിത്. ജനറൽ സ്‌പോർട്‌സ് അതോറിറ്റിയാണ് ആരാധകർക്ക് ആവേശത്തോടെ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള അവസരം ഒരുക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് ഒരു പൊതു ബിഡ് ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രഖ്യാപിക്കും. അടുത്ത വ്യാഴാഴ്ച ലേലത്തിൽ ലേലത്തിൽ പങ്കെടുക്കുന്നവർക്കായി അതോറിറ്റി ഒരു തയ്യാറെടുപ്പ് യോഗം ചേർന്നിരുന്നു. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമായി ലേലം പരിമിതപ്പെടുത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News