ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ദോഹ മൂന്നാമത്

  • 15/01/2023




ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഖത്തർ തലസ്ഥാന നഗരമായ ദോഹ മൂന്നാമതെത്തി.

2023ലെ നംബിയോ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻഡക്‌സ് ഫോർ സിറ്റീസ് റിപ്പോർട്ട് അനുസരിച്ച്,സുരക്ഷാ സൂചികയിൽ 85.5 ശതമാനം  സ്കോർ ചെയ്‌തതായി ഖത്തർ ടൂറിസം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.ലോകത്തെ 242 നഗരങ്ങളുടെ പട്ടികയിലാണ് ദോഹ മൂന്നാമതെത്തിയത്.

ഉയർന്ന വാങ്ങൽ ശേഷി, സുരക്ഷ, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി 87 രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ ജീവിത നിലവാരം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ഖത്തർ ഇ-ഗവൺമെന്റ് പോർട്ടലിലെ വാർഷിക റിപ്പോർട്ട് പ്രകാരം,ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ്, ജനങ്ങളുടെ വരുമാനം, മൊബിലിറ്റി, മലിനീകരണം, കാലാവസ്ഥ, റിയൽ എസ്റ്റേറ്റ് വിലകൾ എന്നിവയും  താരതമ്യപഠനത്തിന് അടിസ്ഥാനമാക്കിയിരുന്നു. 

ഉപഭോക്തൃ വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ പരിപാലന നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ  സർവേ നടത്തിയാണ്  നംബിയോ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരമായി ദോഹയെ തെരഞ്ഞെടുത്തത്.

Related News