അബുദാബി ട്രാൻസ്പോർട്ട് കമ്പനി സ്ഥാപിക്കുന്നതിനുള്ള നിയമം പുറത്തിറക്കി യുഎഇ പ്രസിഡന്റ്

  • 11/03/2023




അബുദാബി:∙ അബുദാബി ഭരണാധികാരിയെന്ന നിലയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ട്രാൻസ്പോർട്ട് കമ്പനി സ്ഥാപിക്കുന്നതിനുള്ള നിയമം പുറത്തിറക്കി. അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി എമിറേറ്റിലുടനീളം നഗര, ഗ്രാമ പ്രദേശങ്ങളിൽ നൂതന ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുകയും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും. 

സുപ്രിം കൗൺസിൽ ഫോർ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സിന്റെ അഫിലിയേറ്റ് ആയ കമ്പനി സംയോജിത ഗതാഗത ഇക്കോ സിസ്റ്റത്തെ പിന്തുണയ്ക്കുകയും ഫലപ്രദവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് അബുദാബി മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 

കമ്പനി അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും. കമ്പനി റെയിൽ സംവിധാനങ്ങളും മറ്റു അനുബന്ധ സേവനങ്ങളും പ്രവർത്തനങ്ങളും വികസിപ്പിക്കുകയും വാഹനങ്ങളുടെയും ബസുകളുടെയും വാടക ഉൾപ്പെടെയുള്ള സംയോജിത ഗതാഗത സേവനങ്ങൾ നൽകുകയും ചെയ്യും. കൂടാതെ, സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രവർത്തിക്കും.  

Related News