റമദാൻ മാസത്തിലെ ചാരിറ്റി; കുവൈത്തിൽ 271 നിയമലംഘനങ്ങൾ കണ്ടെത്തി

  • 05/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ സംഭാവനകൾ ശേഖരിക്കുന്നത് സംബന്ധിച്ച് 271 നിയമലംഘനങ്ങൾ പിടികൂടിയതായി സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. റമദാൻ മാസത്തിലെ ആദ്യ പത്ത് ദിവസത്തിലെ കണക്കാണിത്. 692 പള്ളികളിലും 40 ചാരിറ്റി കേന്ദ്രങ്ങളിലുമാണ് ഇതുവരെ പരിശോധന നടത്തിയിട്ടുള്ളതെന്ന് ചാരിറ്റബിൾ അസോസിയേഷനുകളും ഫൗണ്ടേഷൻസ് ഡിപ്പാർട്ട്‌മെന്റും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

വസ്ത്രങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, നോമ്പുകാരന്റെ നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട സംഭാവനകൾ ശേഖറിക്കൽ, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയോ റെസ്റ്റോറന്റുകൾ വഴിയോ ഉള്ള നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയിട്ടുള്ളത്. മുൻകൂർ ലൈസൻസ് വാങ്ങാതെ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള 70 ബൂത്തുകൾ കണ്ടെത്തി. ചാരിറ്റികളും ഫൗണ്ടേഷനുകളും നൽകിയ 54 പരസ്യങ്ങളും പരിശോധിച്ച ശേഷം നിയമലംഘനങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News