ആപ്പിള്‍ പേയ്ക്ക് കമ്മീഷൻ ഏര്‍പ്പെടുത്താനൊരുങ്ങി കുവൈറ്റ് ബാങ്കുകള്‍

  • 05/04/2023

കുവൈത്ത് സിറ്റി: ആപ്പിൾ പേ സേവനത്തിന്‍റെ  ഉപയോഗത്തിന് ബാധകമായ കമ്മീഷനുകൾ വർധിപ്പിക്കുന്നതിനെ കുറിച്ച് കുവൈത്തിലെ ബാങ്കുകള്‍ ആലോചിക്കുന്നു. വ്യാപാരികളുടെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകളിലെ കമ്മീഷൻ ഉയര്‍ത്തുന്നതിനെ കുറിച്ചാണ് ആലോചനകള്‍. ആപ്പിള്‍ പേ സേവനത്തിലൂടെ നടത്തുന്ന വാങ്ങലുകൾക്കുള്ള പേയ്‌മെന്റുകൾക്കാണ് ഫീസ് ചുമത്തുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പ്രക്രിയ ഒരു KNET  കാർഡ് ഉപയോഗിച്ചിട്ടുള്ളതാണെങ്കിലും ബാങ്കുകൾക്ക് അധിക പ്രവർത്തനച്ചെലവ് നേരിടേണ്ടി വരുന്നുണ്ട്. പ്രാദേശിക ബാങ്കുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News