അല്‍ അഖ്‌സ പള്ളിയില്‍ നടന്ന അനിഷ്ട സംഭവങ്ങളെ അപലപിച്ച് കുവൈത്ത്

  • 05/04/2023

കുവൈത്ത് സിറ്റി: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ നടന്ന അനിഷ്ട സംഭവങ്ങളെ അപലപിച്ച് കുവൈത്ത്. അൽ അഖ്‌സ മസ്ജിദിലേക്ക് സയണിസ്റ്റ് അധിനിവേശ സേന അതിക്രമിച്ച് കയറിയതിനെയും നിരവധി പലസ്തീൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രസക്തമായ ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും നിലനിർത്താൻ ഐക്യരാഷ്ട്രസഭയുടെ വേഗത്തിലുള്ള നടപടി ഉണ്ടാവണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News