ശുവൈഖ്, അർദിയ, ഹവല്ലി പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

  • 05/04/2023

കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമം ലംഘിച്ച 40 പേരെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഹവല്ലി, ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഇൻഡസ്ട്രിയൽ, സൂഖ് അൽ മുബാറകിയ എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. കൂടാതെ, വ്യാജ ക്ലിനിക്ക് നടത്തിയിരുന്ന എട്ട് നിയമലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News