മൂന്ന് മാസത്തിനിടെ കുവൈത്തിൽ നിന്നും 9,000 പ്രവാസികളെ നാടുകടത്തി

  • 05/04/2023

കുവൈറ്റ് സിറ്റി : ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും  ഉൾപ്പെട്ടതിനെത്തുടർന്ന് 2023 നടപ്പുവർഷത്തിന്റെ തുടക്കം മുതൽ കഴിഞ്ഞ മാർച്ച് അവസാനം വരെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള 9,000 പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

നാടുകടത്തപ്പെട്ടവരിൽ ഏകദേശം 4,000 സ്ത്രീകളും ഉൾപ്പെടുന്നു, നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഇന്ത്യൻ സമൂഹം ഒന്നാം സ്ഥാനത്തും ഫിലിപ്പിനോ സമൂഹം രണ്ടാം സ്ഥാനത്തും സിലോൺ സമൂഹം മൂന്നാം സ്ഥാനത്തും ഈജിപ്തുകാർ നാലാം സ്ഥാനത്തുമാണെന്ന്‌ റിപ്പോർട്ട്. 

Related News