താപനില ഉയരും; ഈ ആഴ്ച മഴയ്ക്കും സാധ്യതയെന്ന് കുവൈറ്റ് കാലാവസ്ഥ മുന്നറിയിപ്പ്

  • 06/04/2023

കുവൈത്ത് സിറ്റി: രാജ്യം ഇപ്പോൾ കടന്നുപോകുന്നത് സരയത്ത് സീസണിലൂടെയാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. ഇത് ഈ മാസം 14ന് അവസാനിക്കും. ഈ വർഷം സരയത്ത് സീസണെ അടയാളപ്പെടുത്തിയത് മഴയാണ്. വർഷങ്ങളായി ഈ കാലഘട്ടത്തിൽ അഭൂതപൂർവമായ തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. അതേസമയം, അടുത്തയാഴ്ച താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്ന് റമദാൻ സൂചിപ്പിച്ചു. പ്രത്യേകിച്ച് ഞായറാഴ്ച മുതൽ താപനില ഉയർന്നേക്കും. രാജ്യത്ത് ഇടയ്ക്കിടെയുള്ള മഴയുടെ തുടർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകും. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News