കുവൈത്തിലെ ഏറ്റവും വിശ്വസനീയമായ വിലയേറിയ ലോഹമായി സ്വർണ്ണം

  • 06/04/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വിശ്വസനീയമായ വിലയേറിയ ലോഹമായി സ്വർണ്ണം. ചരിത്രത്തിലുടനീളം സ്വർണ്ണത്തിന് ഒരു പ്രത്യേക മൂല്യമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വർണ്ണത്തിലുള്ള വിശ്വാസം കാരണം കൊവിഡ് മഹാമാരി സമയത്തും അതിനുശേഷവും സ്വർണ്ണത്തിന് വലിയ ഡിമാൻഡാണ് ഉണ്ടായതെന്ന് കുവൈത്തിലെ സ്വർണ്ണ വ്യാപാരികൾ പറയുന്നു. സ്വർണ്ണത്തിന്റെ വില ഗ്രാമിന് 12 കുവൈത്തി ദിനാർ മുതൽ 17 കുവൈത്തി ദിനാർ വരെ വർധിച്ചു.

ഒരു ഗ്രാമിന് 5-6 കുവൈത്തി ദിനാറിന്റെ വ്യത്യാസമാണ് വന്നത്. അത് ചെറിയ തുകയല്ല. ആളുകൾ സ്വർണത്തെ കൂടുതൽ വിശ്വസിക്കാൻ തുടങ്ങി. ഭാവി സുരക്ഷിതമാക്കാൻ കുറച്ച് സ്വർണ്ണം സൂക്ഷിക്കണമെന്ന് ചിന്ത ആളുകളിലുണ്ടായി. കൊവിഡ് മുമ്പ് സ്വർണത്തിന് വില കുറവായിരുന്നെങ്കിലും മഹാമാരിക്ക് ശേഷം കൂടിയപ്പോഴും വിൽപ്പന ഉയരുകയായിരുന്നു. കുവൈത്തിൽ സ്വർണത്തിലുണ്ടാകുന്ന നഷ്ടവും വഞ്ചനയും വളരെ പരിമിതമാണ്. വാണിജ്യ മന്ത്രാലയം ഈ വിഷയത്തിൽ വളരെ ശ്രദ്ധ നൽകുന്നുണ്ടെനന്നും ഇവർ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News