കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം; ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലേക്ക് മാറണം

  • 06/04/2023

കുവൈത്ത് സിറ്റി: ട്രാഫിക് അപകടങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഒരു സിവിൽ ലയബിലിറ്റി ഇൻഷുറൻസ് പോളിസിയുടെ വിതരണം നിയന്ത്രിക്കുന്നിനുള്ള തീരുമാനം പുറപ്പെടുവിച്ച് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സുപ്രീം കമ്മിറ്റി. ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയും കോൺട്രാക്റ്റിംഗ് ബ്രോക്കറും ഏകീകൃത ഇൻഷുറൻസ് പോളിസി ഇഷ്യൂ ചെയ്യാൻ ബാധ്യസ്ഥരാണ്. കൂടാതെ ഇൻഷുറൻസ് പോളിസി ഫോം ഭേദഗതി ചെയ്യുന്നതോ അതിൽ ഏതെങ്കിലും അനുബന്ധങ്ങൾ ചേർക്കുന്നതോ അനുവദനീയമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

കുറഞ്ഞത് എല്ലാ സാമ്പത്തിക വർഷത്തിലും അല്ലെങ്കിൽ വിപണിക്ക് ആവശ്യമുള്ളപ്പോഴെല്ലാം താരിഫ് അവലോകനം ചെയ്യും. വ്യക്തികളുടെ സ്വകാര്യ വാഹനങ്ങൾക്കുള്ള അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂല്യം പ്രതിവർഷം 19 ദിനാറിൽനിന്ന്  32 ദിനാർ ആയിരിക്കും. കൂടാതെ ഓരോ യാത്രക്കാരനും രണ്ട് ദിനാർ എന്ന നിലയിലും ഫീസായി രണ്ട് ദിനാറും ഉണ്ടായിരിക്കും. ഇൻഷുറൻസ് കമ്പനികൾ പോളിസിയുടെ മൂല്യം പണമായി സ്വീകരിക്കാൻ പാടില്ല. ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിലേക്ക് മാത്രമായി തുക ശേഖരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News