കുവൈത്ത് അപകടകരമായ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ

  • 06/04/2023


കുവൈത്ത് സിറ്റി: മൂല്യങ്ങളിലും വിശ്വാസങ്ങളിലും നിലനിൽക്കുന്ന രാജ്യം സുഗമമായ മുന്നോട്ടുപോക്കിന് കഴിയാത്ത അവസ്ഥയുള്ള ഒരു നിർണായക ഘട്ടത്തിലാണെന്ന് കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഹമ്മദ് ജാസിം അൽ സാഖർ. ചേംബറിന്റെ ആസ്ഥാനത്ത് ഇന്നലെ അമ്പത്തിയൊമ്പതാമത് പൊതുസമ്മേളനം നടന്നിരുന്നു. അധിനിവേശമെന്ന ​ദുരന്തത്തിന് ശേഷം കുവൈത്ത് ഇപ്പോൾ അനുഭവിക്കുന്ന നിരാശ ആഴമേറിയതാണെന്നാണ് അൽ സാഖർ ചൂണ്ടിക്കാട്ടിയത്. 

ഉന്നത സ്ഥാനങ്ങളിൽ നിന്ന് വരുന്ന ചില ഉത്തരവുകൾ പ്രാദേശിക അന്തരീക്ഷം ഏറെക്കുറെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണ്.  വ്യക്തമായ കാരണങ്ങളില്ലാതെ അഡ്മിനിസ്ട്രേറ്റീവ് നേതൃത്വ കസേരകൾ ശൂന്യമായി കിടക്കുകയാണ്. പരിഷ്കാരമെന്ന പേരിൽ നടപ്പാക്കുന്ന ചില കാര്യങ്ങളും കുവൈത്തിനെ പിന്നോട്ട് അടിക്കുകയാണ്. സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക രൂപകൽപന ചെയ്യുന്നതിലാണ് കുവൈത്തിന്റെ ഭാവി. ഒപ്പം സമ്പത്ത് വികസിപ്പിക്കുന്നതും നിലനിർത്തുന്നതും ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News