കുവൈത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ

  • 06/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ബുദ്ധിമുട്ടി ജനങ്ങള്‍. മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്ന വലിയ കുഴികളാണ് വിവിധ പ്രദേശങ്ങളിലെ റോഡുകളിലുള്ളത്. ഇതുമൂലം ബ്രേക്ക് പാഡുകളും ടയറുകളും എപ്പോഴും മാറ്റി സ്ഥാപിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡുകളുടെ ഈ മോശം അവസ്ഥയ്ക്കുള്ള കാരണണെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

റോഡ് അറ്റകുറ്റപ്പണികൾക്കായി വർഷം തോറും കോടിക്കണക്കിന് തുക ചെലവഴിക്കുന്നുണ്ടെങ്കിലും രാജ്യത്തെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് ജനങ്ങള്‍ നിരന്തരം പരാതികള്‍ ഉന്നയിക്കുകയാണ്. റോഡുകളുടെ അവസ്ഥയിൽ പൗരന്മാർ അതൃപ്തി പ്രകടിപ്പിച്ചു. ഈ പ്രശ്നം വളരെക്കാലമായി തുടരുകയാണ്. പ്രത്യേകിച്ച് ഓരോ മഴയ്ക്ക് ശേഷവും അവസ്ഥ കൂടുതല്‍ മോശമാകും. എന്നാലും ഒരു പരിഹാരവുമില്ലെന്നും ജനങ്ങള്‍ പറയുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News