ഏപ്രിൽ 16 മുതൽ കുവൈത്തിലെ വാഹന ഇൻഷുറൻസ് 80% വർദ്ധന,

  • 06/04/2023

കുവൈത്ത് സിറ്റി: സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് തുക ഉയര്‍ത്താനുള്ള തീരുമാനത്തിന് അംഗീകാരം. 2023 ഏപ്രിൽ 16 മുതൽ സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് 19 കുവൈത്തി ദിനാറില്‍ നിന്ന് 32 കെഡിയാക്കി ഉയർത്തുന്നതുൾപ്പെടെയുള്ള നിരവധി തീരുമാനങ്ങൾക്കാണ് കുവൈത്തിലെ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകാരം നൽകിയത്. വാഹനാപകടങ്ങൾക്കുള്ള നിർബന്ധിത വാഹന ഇൻഷുറൻസാണ് പുതിയ സംവിധാനത്തിന് കീഴിൽ വരിക. 

സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും വാർഷിക അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂല്യം 53 കുവൈത്തി ദിനാര്‍ ആയി വർധിക്കും. ഒരു സംയോജിത ഇലക്ട്രോണിക് കാർ രജിസ്ട്രേഷൻ സംവിധാനം വികസിപ്പിച്ചതിനെത്തുടർന്ന് നിർബന്ധിത ഇൻഷുറൻസ് പോളിസിയുടെ നിരക്കുകളിൽ ഭേദഗതി വരുത്താൻ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. ആഭ്യന്തര, ഇൻഷുറൻസ്, ബ്രോക്കറേജ് കമ്പനികളും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സഹകരണത്തോടെയാണ് ഈ സംവിധാനം കൊണ്ട് വന്നിട്ടുള്ളത്.

അതിർത്തികളിലൂടെ പ്രവേശിക്കുന്ന കുവൈറ്റ് ഇതര ലൈസൻസ് പ്ലേറ്റുകളുള്ള സ്വകാര്യ കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമുള്ള ഇൻഷുറൻസ് പോളിസി ഇപ്പോൾ ആഴ്ചയിൽ KD 12 അല്ലെങ്കിൽ പ്രതിവർഷം KD 120 ആണ്. ടാക്സികൾക്ക് ആഴ്ചയിൽ KD 20 അല്ലെങ്കിൽ പ്രതിവർഷം KD 140, പൊതുഗതാഗത വാഹനങ്ങൾക്ക് ആഴ്ചയിൽ KD 16 അല്ലെങ്കിൽ KD 183, ചരക്ക് വാഹനങ്ങൾക്ക് ആഴ്ചയിൽ KD 30 അല്ലെങ്കിൽ KD210. KD 2 കൺട്രോൾ ഫീസിന് പുറമെ ഓരോ യാത്രക്കാരനും പ്രീമിയം 1 KD വീതം വർദ്ധിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News