കുവൈറ്റ് റിയൽ എസ്റ്റേറ്റ് വിലയില്‍ ഇടിവ് തുടരുന്നു

  • 07/04/2023

കുവൈത്ത് സിറ്റി: സ്വകാര്യ ഭവന നിർമ്മാണ മേഖല ഇപ്പോഴും സ്തംഭനാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. 2023ന്‍റെ ആദ്യ പാദത്തിൽ ചില പ്രദേശങ്ങളിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിലയില്‍ ഇടിവിന്‍റെ തുടര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും പലിശനിരക്കുകളും മറ്റ് ഘടകങ്ങളും റിയൽ എസ്റ്റേറ്റ് വില കുറയുന്നതിൽ പ്രധാന കാരണങ്ങളായിട്ടുണ്ട്. 2022ന്‍റെ നാലാം പാദം മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വീടുകളുടെ വില മന്ദഗതിയിൽ കുറഞ്ഞുകൊണ്ടിരുന്നു. 

അൽ ഹെസ്ബ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കണക്കുകൾ പ്രകാരം 2022ന്‍റെ മൂന്നാം പാദത്തേക്കാൾ നാല് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലും ഈ ഇടിവ് തുടർന്നു. ഇത് ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2023 ന്റെ ആദ്യ പാദത്തിലെ ഇടിവ് മേഖലകളെ ആശ്രയിച്ച് ഒരു ശതമാനം മുതൽ 10 ശതമാനം വരെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.  സാദ് അൽ അബ്‍ദുള്ള, ഖൈറാൻ റെസിഡൻഷ്യൽ ഏരിയകളിളാണ് എട്ട് മുതൽ 10 ശതമാനം വരെ ഇടിവുണ്ടായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News