റമദാൻ മാസത്തില്‍ ആരോഗ്യ പ്രാധാന്യം നല്‍കി നടത്തത്തിന് സമയം കണ്ടെത്തി കുവൈത്തികള്‍

  • 07/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ട് നടത്തത്തിന് ഉള്‍പ്പെടെ പ്രാധാന്യം നല്‍കി ജനങ്ങള്‍. ശാരീരികവും മാനസികവുമായ തലങ്ങളിൽ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. കൂടാതെ റമദാൻ മാസത്തിൽ ഒരു പ്രത്യേക സമയത്ത് ഇത് പരിശീലിക്കുന്നത് ഗുണകരമാണ്. വസന്തകാല കാലാവസ്ഥ കൂടി കണക്കിലെടുത്ത് പാർപ്പിട മേഖലകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും നടപ്പാതകളില്‍ നിരവധി പേരാണ് നടക്കാൻ എത്തുന്നത്. നൂറുകണക്കിന് പൗരന്മാരാണ് പാർപ്പിട മേഖലകളിലെയോ വാണിജ്യ സമുച്ചയങ്ങളിലെയോ നടപ്പാതകളിലേക്ക് എത്തുന്നത്. ചിലർ നടക്കുന്നതിന് പകരം സൈക്കിളുകൾ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News