ശക്തമായ സുരക്ഷാ പരിശോധന; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 75 നിയമലംഘകർ പിടിയിൽ

  • 07/04/2023


കുവൈറ്റ് സിറ്റി :വിവിധ ഗവർണറേറ്റുകളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നിയമലംഘകർക്കെതിരെയുള്ള സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കി, അൽ-ഷുവൈഖ് ഇൻഡസ്ട്രിയൽ , ഖുറൈൻ മാർക്കറ്റുകൾ 
എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ 48 താമസ തൊഴിൽ നിയമലംഘകരെ പിടികൂടി അറസ്റ്റ് ചെയ്തു. കൂടാതെ 27 താമസ- തൊഴിൽ  നിയമം ലംഘിച്ച ഡെലിവറി തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ കൈമാറി 

Related News