കാറ്ററിംഗ് ബ്രാഞ്ചിലും മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലും മോഷണം; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

  • 08/04/2023

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ കാറ്ററിംഗ് ബ്രാഞ്ചിലും മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലും മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജഹ്റ ​ഗവർണറേറ്റ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടത്തുമ്പോൾ ആളെ തിരിച്ചറിയാതിരിക്കാനായി പ്രതി തല മറയ്ക്കുകയും സൺഗ്ലാസ് ധരിക്കുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News