ഫൈലാക ദ ബ്യൂട്ടിഫുൾ ഐലൻഡ്; ഷെയ്ഖ് സൗദ് അൽതാനി അവാർഡ് നേടി കുവൈത്തി ഫോട്ടോഗ്രാഫർ

  • 08/04/2023


കുവൈത്ത് സിറ്റി: ഖത്തറിലെ ഫോട്ടോഗ്രാഫിക് പ്രോജക്ടുകൾക്കുള്ള 2023ലെ ഷെയ്ഖ് സൗദ് അൽതാനി അവാർഡ് നേടി കുവൈത്തി ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ കൗഹ്. ഫൈലാക ദ ബ്യൂട്ടിഫുൾ ഐലൻഡ് എന്ന പ്രോജക്ടിനാണ് അവാർഡ് ലഭിച്ചത്. ഈ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് അൽ കൗഹ് പറഞ്ഞു. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും വ്യക്തികളെ ആദരിക്കുന്നതിലും ഖത്തർ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

ഗവേഷണ സ്വഭാവമുള്ള ആഖ്യാന ഫോട്ടോഗ്രാഫിക് പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അവാർഡിനെ മറ്റുള്ളയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കുവൈത്തിലെ ഫൈലാക്ക ദ്വീപിലെ എല്ലാ വീടുകളും കെട്ടിടങ്ങളും രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫിക് പ്രോജക്ടാണ് ഫൈലാക ദ ബ്യൂട്ടിഫുൾ ഐലൻഡ്. ദ്വീപ് വികസിപ്പിക്കൽ അല്ലെങ്കിൽ എന്തെങ്കിലും പരിഷ്‌കരണങ്ങൾ വരുത്തുന്നതിനോ മുമ്പായി അവയുടെ ഒരു ഭാഗം രേഖപ്പെടുത്തുന്നതിനും വാസ്തുവിദ്യയും ചരിത്രപരവുമായ പ്രാധാന്യമുള്ളതിനാൽ അടയാളപ്പെടുത്താനുമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News