കുവൈത്ത് സാറ്റ് 1 എടുത്ത ആദ്യ ചിത്രങ്ങൾ പുറത്ത്

  • 08/04/2023

കുവൈത്ത് സിറ്റി: ആദ്യ കുവൈത്തി ഉപഗ്രഹമായ കുവൈത്ത് സാറ്റ് 1 എടുത്ത ആദ്യ ചിത്രങ്ങൾ പുറത്ത്. രാജ്യത്തിന്റെ വിവിധ ചിത്രങ്ങളാണ് ഉപ​ഗ്രഹം പകർത്തിയതെന്നും അത്  മെർജ് ചെയ്തതായും പ്രോജക്ട് ടീം അറിയിച്ചു. വാർബ, ബുബിയാൻ ദ്വീപുകളുടെയും കുവൈത്തിന്റെ കിഴക്കൻ പകുതിയുടെ മനോഹരമായ കാഴ്ചയുമൊക്കെയാണ് കുവൈത്ത് സാറ്റ് 1 പകർത്തിയിട്ടുള്ളത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ (കെ എഫ്‌ എ എസ്) പിന്തുണയോടെയായിരുന്നു കുവൈത്ത് സാറ്റ് 1 വി​​ക്ഷേപണം.

2023 ജനുവരി മൂന്നിന് കുവൈത്ത് സാറ്റ് 1 വിക്ഷേപിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി കുവൈത്തി യുവ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അടങ്ങുന്ന ഒരു പ്രത്യേക സംഘം നടത്തിയ നിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്. കുവൈത്ത് സാറ്റ് 1 ഒരു നാനോ സ്കെയിൽ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. നഗര, കാർഷിക പരിസ്ഥിതി നിരീക്ഷണം, പ്രകൃതിവിഭവ മാനേജ്മെന്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകൾക്ക് കൃത്യവും വിശ്വസനീയവുമായ ഡാറ്റ നൽകുകയാണ് കുവൈത്ത് സാറ്റ് 1ന്റെ ദൗത്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News