കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കാനൊരുങ്ങി ഫിലിപ്പൈൻസ്

  • 08/04/2023

കുവൈത്ത് സിറ്റി: വരുന്ന ആഴ്ചകളില്‍ ഫിലിപ്പീൻസില്‍ നിന്നുള്ള തൊഴിലാളികള്‍ കുവൈത്തിലേക്ക് തിരിച്ചെത്തി തുടങ്ങും. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ച ശേഷമാകും ഫിലിപ്പീൻസ് തൊഴിലാളികളുടെ മടങ്ങിവരവ്. ഗാർഹിക തൊഴിലാളികളെ തൊഴിലുടമകളിലേക്ക് അയക്കുന്നത് തടയുന്നതിനൊപ്പം കുവൈത്തിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് കർശനമായ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും. 

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ ഫിലിപ്പീൻസ് കുവൈത്തിന് ബാധകമാകും. തങ്ങളുടെ രാജ്യത്ത് നിന്നുള്ള തൊഴിലാളുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് ഫിലിപ്പീൻസ് സ്വീകരിക്കുന്നത്. ഫിലിപ്പീൻസ് ലേബർ ഓഫീസിൽ നിന്ന് സ്പെഷ്യലിസ്റ്റുകളെ നിയമിക്കാനാണ് തീരുമാനം. കുവൈത്തിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പതിവായി റിപ്പോർട്ടുകൾ നൽകുക എന്നതാണ് അവരുടെ ചുമതല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News