200 പാകിസ്ഥാനി ഡോക്ടർമാരും നഴ്സുമാരും കുവൈത്തിൽ എത്തി

  • 08/04/2023


കുവൈത്ത് സിറ്റി: പാകിസ്ഥാൻ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പത്തൊൻപതാം ബാച്ച് കുവൈത്തിലെത്തി. രാജ്യത്തെത്തിയ പുതിയ ബാച്ചിൽ 200-ലധികം ഡോക്ടർമാരും നഴ്‌സുമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നുണ്ടെന്ന് കുവൈത്തിലെ പാക് അംബാസഡര്‍ മാലിക് മുഹമ്മദ് ഫറൂഖ് പറഞ്ഞു.  ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി മെഡിക്കൽ, നഴ്‌സിംഗ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.

പാകിസ്ഥാൻ മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫിന്റെ പ്രയത്‌നങ്ങളെയും അവരുടെ പ്രൊഫഷണലിസത്തെയും ആത്മാർത്ഥതയോടെ പ്രവർത്തിക്കാനുള്ള അർപ്പണബോധത്തെയും അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. 
മെഡിക്കൽ, നഴ്‌സിംഗ് കേഡറുകളുടെ കുടുംബങ്ങള്‍ക്ക് സന്ദർശനം അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുവൈത്തില്‍ ജോലി ചെയ്യുന്ന മെഡിക്കൽ, നഴ്‌സിങ് കേഡറുകളുടെ കുടുംബങ്ങൾ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News