ഗിര്‍ഗിയാന്‍ ആഘോഷത്തിന്റെ നിറവില്‍ കുവൈത്തിലെ കുരുന്നുകൾ

  • 08/04/2023


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ മധ്യത്തിൽ പരമ്പരാഗതമായ ഗിർഗിയാൻ ആഘോഷിച്ച് കുവൈത്ത്. പൈതൃകമായ രീതിയിൽ‍ കുട്ടികൾ കുടുംബത്തോടൊപ്പം മധുരപലഹാരങ്ങളെല്ലാം വിതരണം ചെയ്തുള്ള ആഘോഷമാണ് ഗിർഗിയാൻ. രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന തരത്തിലാണ് ആഘോഷം നടക്കുന്നത്. മധുരപലഹാരങ്ങൾ ലഭിക്കാൻ കുട്ടികൾ വീടുകളുടെ വാതിലുകളിൽ മുട്ടുകയും ചില പരമ്പരാഗത ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. കുട്ടികൾക്കായി ഈ സമയത്ത് പരമ്പരാ​ഗതമായുള്ള വസ്ത്രങ്ങൾ കുടുംബങ്ങൾ നൽകും. ആധുനിക കാലത്തിൽ ഈ ആഘോഷങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  ലളിതമായ ജനകീയ ആഘോഷത്തിൽ നിന്ന് മാറി നൂറുകണക്കിന് ദിനാർ ചിലവഴിച്ച ആഘോഷങ്ങളിലേക്കും വിരുന്നുകളിലേക്കും ഗിർഗിയാൻ രൂപാന്തരപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News