സബ്ഹാൻ പ്രദേശത്ത് 11 പേർ ലിഫ്റ്റിൽ കുടുങ്ങി

  • 08/04/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് മേഖലയിലെ രണ്ട് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ തീപിടിത്തം. കാര്യമായ പരിക്കുകളില്ലാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ  ജനറൽ ഫയർഫോഴ്‌സ് ടീമുകൾക്ക് കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. ജലീബ് മേഖലയിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചപ്പുചവറുകൾക്ക് തീപിടിക്കുകയും അത് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് പടരുകയുമായിരുന്നു.

അതേസമയം, സബ്ഹാൻ പ്രദേശത്ത് ലിഫ്റ്റിൽ കുടുങ്ങിയ ആളുകളെയും ഫയർഫോഴ്സ് എത്തി രക്ഷിച്ചു. സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിച്ചതോടെ സബ്ഹാൻ പ്രദേശത്ത് നിന്ന് അ​ഗ്നിശമന സംഘം ഉടൻ സ്ഥലത്തെത്തി. 11 പേരാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരുന്നത്. റെസ്ക്യൂ ഉപകരണം ഉപയോ​ഗിച്ച് ലിഫ്റ്റ് തുറന്ന ശേഷം ആളുകളെ രക്ഷിക്കുകയായിരുന്നുവെന്ന് ഫയർഫോഴ്സ് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. ഇതിനിടെ വാഹനം നന്നാക്കുന്നതിനിടെ അതിനടിയിൽ കുടുങ്ങി ഒരാൾ മരണപ്പെട്ടു. ഫയർഫോഴ്സ് സംഘമെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News