ഓരോ രാജ്യക്കാര്‍ക്കും ക്വാട്ട; കുവൈത്തിലെ പ്രവാസി വിഷയങ്ങളില്‍ സുപ്രധാന ശുപാര്‍ശകള്‍

  • 08/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ വിപണയുമായി ബന്ധപ്പെട്ടുള്ള എക്സിക്യൂട്ടീവ് അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിലെ ജനസംഖ്യാ കണക്കുകൾ പഠിക്കാൻ ചുമതലപ്പെടുത്തിയ സ്വകാര്യ അക്കാദമിക് ബോഡികളിൽ നിന്ന് സർക്കാരിന് ഉപദേശക റിപ്പോർട്ട് ലഭിച്ചു. കുവൈത്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവാസികളുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ അനന്തരഫലങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. 

പൊതു സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മോശം അവസ്ഥയിലാകുന്നതും അതുപോലെ തന്നെ പൗരന്മാർക്ക് ഈ സേവനങ്ങളിൽ നിന്ന് എത്രത്തോളം പ്രയോജനം ലഭിക്കുന്നുണ്ട് എന്നുള്ളതും വിലയിരുത്തണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

കുവൈത്തിൽ എല്ലാ രാജ്യക്കാർക്കും ക്വാട്ട സമ്പ്രദായം നടപ്പാക്കുന്നതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ഓരോ രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ എണ്ണത്തിന്‍റെ 25 ശതമാനം കവിയാതിരിക്കാൻ കൃത്യമായി കണക്കുകള്‍ നിശ്ചയിക്കണമെന്ന് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകളില്‍ പറയുന്നു. ഓരോ പ്രവാസിക്കും കുവൈത്തില്‍ താമസിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നതും ഗുണകരമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News