യൂറോപ്യൻ രാജ്യത്ത് നിന്ന് കൊണ്ട് വന്ന വിവിധ മയക്കുമരുന്നുകളുടെ ശേഖരം കുവൈറ്റ് കസ്റ്റംസ് പിടികൂടി

  • 08/04/2023

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്ന് കൊണ്ട് വന്ന  വിവിധ മയക്കുമരുന്നുകളുടെ ശേഖരം എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കഞ്ചാബ്, ഹാലുസിനോജെനിക് ഗുളികകൾ, ഹാഷിഷ് ഓയിൽ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ടാർഗെറ്റിംഗ് സംഘം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയുള്ള മൂന്ന് ബാഗുകളിലായാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

കഞ്ചാവ്, 60 ഹാലുസിനേഷൻ ഗുളികകൾ, ഹാഷിഷ് ഓയിലിന്‍റെ 20 ആംപ്യൂളുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കസ്റ്റംസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡ്രഗ് കൺട്രോൾ ഓഫീസുമായി സഹകരിച്ച് പിടികൂടിയ മയക്കരമരുന്നും അറസ്റ്റിലായ പ്രതിയെയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News