പുകയില ഉത്പന്നം നിറച്ച 12 ബാഗുകളുമായി കുവൈറ്റ് എയർപോർട്ടിൽ ഏഷ്യക്കാരൻ അറസ്റ്റില്‍

  • 08/04/2023

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ പുകയില ഉത്പന്നം നിറച്ച 12 ബാഗുകളുമായി ഏഷ്യൻ വംശജൻ അറസ്റ്റിലായി. കസ്റ്റംസ് അധികൃതരാണ് നിരോധിത പുകയില ഉത്പന്നവുമായി ഏഷ്യക്കാരെ പിടികൂടിയത്. അത്യാധൂനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരനായ ഒരു യാത്രക്കാരന്റെ ബാഗുകളിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ പരിശോധനയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പുകയില കണ്ടെത്തിയത്. പിടികൂടിയ പുകയിലയും ഏഷ്യൻ പൗരനെയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News