കുവൈത്തിൽ പ്രതിദിനം 35 വിവാഹങ്ങൾ നടന്നതായി കണക്കുകൾ

  • 09/04/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വർഷം ആദ്യ പാദത്തിൽ പ്രതിദിനം 35 വിവാഹങ്ങൾ നടന്നതായി നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ. ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ കുവൈത്തിൽ ആകെ നടന്നത് 3093 വിവാഹങ്ങളാണ്. 2091 കുവൈത്ത് പൗരന്മാർ കുവൈത്തി സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. അതേസമയം 111 നോൺ കുവൈത്തികൾ കുവൈത്ത് സ്ത്രീകളെ വിവാഹം കഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

ബിദൂനികൾ  14 പേരും കുവൈത്തി സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. 269 ​​കുവൈത്തി പൗരന്മാർ കുവൈത്ത് ഇതര സ്ത്രീകളെ വിവാഹം ചെയ്തു. കൂടാതെ 44 കുവൈത്തി പൗരന്മാർ ബിദൂനി സ്ത്രീകളെയും വിവാഹം കഴിച്ചു. മുൻ വർഷങ്ങളിലായി 1998 വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുവൈത്തി ദമ്പതികൾ തമ്മിലുള്ള 1292 വിവാഹമോചനങ്ങളാണ് ഉണ്ടായത്. കുവൈത്തി ഭർത്താവും കുവൈത്തി അല്ലാത്ത ഭാര്യയും തമ്മിലുള്ള 192 വിവാഹമോചനങ്ങളും റിപ്പോർട്ട് ചെയ്തു. കുവൈത്തി ഭർത്താവും ദേശീയത വ്യക്തമല്ലാത്ത ഭാര്യയും തമ്മിലുള്ള 22 വിവാഹനോചന 22 കേസുകളുമുണ്ടായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News