15 മാസത്തിനുള്ളിൽ 4,576 മയക്കുമരുന്ന് കടത്തൽ ശ്രമങ്ങൾ തകർത്ത് കുവൈറ്റ് കോസ്റ്റ് ​ഗാർഡ്

  • 09/04/2023

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള കള്ളക്കടത്ത് സംഘങ്ങളുടെ ശ്രമങ്ങൾ തടയാൻ ഊർജിത പരിശ്രമങ്ങൾ തുടർന്ന് കോസ്റ്റ് ​ഗാർഡ്. 15 മാസത്തിനുള്ളിൽ 4,576 മയക്കുമരുന്ന് കടത്തൽ ശ്രമങ്ങളാണ് കോസ്റ്റ് ​ഗാർഡ് തകർത്തത്. 2022ലെ 12 മാസങ്ങളും ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളും ചേർത്തുള്ള കണക്കാണിത്. ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. 

മയക്കുമരുന്ന് കടത്ത്, ചില രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം, ഹൈജാക്കിംഗ് എന്നിവയിൽ നിന്ന് കുവൈത്തി തീരങ്ങളെ സംരക്ഷിക്കാൻ കോസ്റ്റ് ഗാർഡിന്റെ എല്ലാ വിഭാ​ഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണെന്ന് കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മൗനിസ് പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തിനെ നേരിടുകയും അതിന്റെ ഉറവിടങ്ങൾ തകർക്കുകയുമാണ് കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News