കുവൈത്തിലെ മൊത്തം പൗരന്മാരുടെ എണ്ണം 1.5 മില്യണായി ഉയർന്നു; പ്രവാസികളുടെ എണ്ണം 3.229 മില്യൺ

  • 09/04/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തികളുടെ ശരാശരി വർധനവ് മുൻവർഷത്തെ അപേക്ഷിച്ച് 28,700 ആയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകൾ. 0.019 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. രാജ്യത്തെ മൊത്തം പൗരന്മാരുടെ എണ്ണം 1.5 മില്യണായി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 28,700 പേരുടെ വർധനവ് ഉണ്ടായി. അതേസനമയം, കഴിഞ്ഞ വർഷം അവസാനത്തോടെ കുവൈത്തിലെ മൊത്തം ജനസംഖ്യ 4.7 മില്യണിലെത്തി.

കുവൈത്തിൽ താമസിക്കുന്ന 17 കമ്മ്യൂണിറ്റികളിലെ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. എന്നാൽ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ 3 രാജ്യങ്ങളിലെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി. രാജ്യത്തെ കുവൈത്ത് ഇതര ജനസംഖ്യ 3.229 മില്യൺ ആളുകളിലേക്ക് എത്തി. അവരിൽ 2.99 മില്യണും 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 965,700 പേരുമായി ഇന്ത്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലുള്ളത്. പിന്നാലെ 655,200 പേരുമായയി ഈജിപ്തിൽ നിന്നുള്ളവരാണ്. ഫിലിപ്പിയൻസ്, ബം​ഗ്ലാദേശ്, സിറിയ, സൗദി അറേബ്യ, ശ്രീലങ്ക എന്നിങ്ങനെയാണ് ലിസ്റ്റ് നീളുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News