കുവൈത്തിൽ മത്സ്യത്തിന് വില കൂടും; തൊഴിലാളി ക്ഷാമം രൂക്ഷം

  • 09/04/2023

കുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യമുയര്‍ത്തി കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മേഖല തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും ഫെഡ‍റേഷൻ വിശദീകരിച്ചു. മത്സ്യബന്ധനം കഠിനമായ തൊഴിലുകളിലൊന്നായതിനാൽ പ്രാദേശിക തൊഴില്‍ വിപണിയിൽ നിന്ന് തൊഴിലാളികളെ ലഭിക്കാൻ പ്രയാസമാണ്. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ ആയതിനാല്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയോട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്നും റിക്രൂട്ട്‌മെന്റ് അഭ്യർത്ഥനകൾ നിറവേറ്റാൻ നിര്‍ദേശം നല്‍കണണെന്നും മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നിരവധി മത്സ്യബന്ധന ലൈസൻസ് ഉടമകൾ യൂണിയനിൽ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ മത്സ്യം ലഭിക്കുന്നതില്‍ വലിയ കുറവുണ്ടാകും. ഇത്  മത്സ്യത്തിന്റെ വിലയെ പൊതുവെ ബാധിക്കുമെന്നും വില ഉയരുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News