കുവൈത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

  • 09/04/2023

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. മഴയ്ക്ക് സാധ്യതകളുള്ള സബ്ഖ് അൽ സരായത്ത് സീസണിലൂടെയാണ് കുവൈത്ത് ഇപ്പോള്‍ കടന്നു പോകുന്നത്. അതേസമയം, ഇന്ന് മുതൽ പകൽ സമയത്ത് താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്നും ഈ മാസം പകുതിയോടെ സരയത്ത് സീസണിന്റെ കാലഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് അവസാനം വരെ മഴയ്ക്കുള്ള സാധ്യത തുടരുമെന്നും ഇസ്സ റമദാൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News