അമീരി ഉത്തരവ്; കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപികരിച്ചു

  • 09/04/2023

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്‍റെ നേതൃത്വത്തിൽ  പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അമീരി ഉത്തരവ് ഞായറാഴ്ച പുറപ്പെടുവിച്ചു. തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി. 

മറ്റ് മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

ഡോ. ഖാലിദ് അലി മുഹമ്മദ് അൽ-ഫാദിൽ - ഉപപ്രധാനമന്ത്രിയും കൗൺസിൽ കാര്യ സഹമന്ത്രി

ബദർ ഹമീദ് യൂസഫ് അൽ മുല്ല - ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി

ഫഹദ് അലി സായിദ് അൽ ഷൂല - മുനിസിപ്പൽ കാര്യ, വാർത്താവിനിമയ കാര്യ സഹമന്ത്രി

അബ്ദുൾ റഹ്മാൻ ബദ്ദ അബ്ദുൽ റഹ്മാൻ അൽ മുതൈരി  -, വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും

ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ അവാദി - ആരോഗ്യമന്ത്രി

ഡോ. അമാനി സുലൈമാൻ അബ്ദുൽ വഹാബ് ബൗഖ്മാസ് - പൊതുമരാമത്ത് മന്ത്രി

ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദ്വാനി - വിദ്യാഭ്യാസ മന്ത്രി

സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് - വിദേശകാര്യ മന്ത്രി

ജാസിം മുഹമ്മദ് അൽ ബാഗ്ലി - സാമൂഹ്യകാര്യ, വനിത, ബാലാവകാശ മന്ത്രി

ഡോ. അമീർ മുഹമ്മദ് അലി മുഹമ്മദ് - നീതികാര്യ, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി

മുത്തലാഖ് നായിഫ് ഒമർ അബു ഖബ അൽ ഒതൈബി - വൈദ്യുതി, ജല മന്ത്രി

മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ ഐബാൻ - വാണിജ്യ വ്യവസായ മന്ത്രി

മനാഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് അൽ ഹജ്‌രി - ധനകാര്യ മന്ത്രി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News