ആക്ഷേപകരമായ ട്വീറ്റുകള്‍; കുവൈത്തിൽ 500 ഓളം പൗരന്മാര്‍ക്ക് പിഴ ചുമത്തി

  • 09/04/2023

കുവൈത്ത് സിറ്റി: ആക്ഷേപകരമായ ട്വീറ്റുകള്‍ക്കെതിരെ കര്‍ശന നടപടികളെടുത്ത് കോടതി. അടുത്തിടെ 500 ഓളം പൗരന്മാരെയാണ് ഇത്തരം ട്വീറ്റുകള്‍ക്ക് 1,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തിയിട്ടുള്ളത്. ഒരാളുടെ അന്തസിന് കളങ്കമേല്‍പ്പിക്കുന്ന തരത്തില്‍ അല്ലെങ്കിൽ അവരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ക്കെതിരെയാണ് പരാതികള്‍ വന്നിരുന്നത്.  പേരും ചിത്രവും സഹിതം അധിക്ഷേപിക്കുന്ന ട്വീറ്റുകൾ വന്നുവെന്നുള്ള ഒരു പൗരന്‍റെ പരാതിയില്‍ ഏകദേശം 5 മില്യണ്‍ ദിനാറാണ് കോടതി നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News