ഈദുൽ ഫിത്തർ വിവിധ ദിവസങ്ങളിലായി ആഘോഷിക്കും

  • 09/04/2023

കുവൈത്ത് സിറ്റി: മുസ്ലീം രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ഹിജ്റ 1444-ലെ ഈദ് അൽ-ഫിത്തർ ആഘോഷിക്കുമെന്ന് ആസ്ട്രോണമറും ചരിത്രകാരനുമായ അദെൽ അൽ സദൂൻ. ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലും ഏപ്രിൽ 20നാണ് റമദാന്‍റെ 29-ാം ദിവസമായി കണക്കാക്കുന്നത്. ഈദുൽ ഫിത്തറിന്റെ തുടക്കത്തിന്റെ സൂചനയായി മാസപ്പിറ കാത്തിരിക്കുന്ന രാജ്യങ്ങൾക്ക് റമദാൻ അവസാനിക്കുന്നത് ഏപ്രിൽ 21 ന് ആയിരിക്കും. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ കൊണ്ടോ മാസപ്പിറ കാണാൻ മിക്ക  അറബ് രാജ്യങ്ങളിൽ സാധിക്കില്ലെന്നും  അദ്ദേഹം സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News