651 കുവൈത്തി കുടുംബങ്ങൾ അനാഥരായ കുട്ടികളെ ദത്തെടുത്തു

  • 10/04/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷങ്ങളിൽ 651 കുവൈത്തി കുടുംബങ്ങൾ അനാഥരായ കുട്ടികളെ ദത്തെടുത്തതായി കണക്കുകൾ. 36 കുടുംബങ്ങൾ ദത്തെടുക്കുന്നതിന് ഒരു കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. കർശനമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് കുട്ടികളെ കുടുംബങ്ങൾക്ക് നൽകുന്നത്. കുടുംബങ്ങളെ ശരിയായി തിരഞ്ഞെടുത്തുന്നതിനായി ഫാമിലി നഴ്സറിയുടെ വിദഗ്ധരും സൂപ്പർവൈസർമാരും പ്രവർത്തിക്കുന്നുണ്ട്. 

കുവൈത്ത് ഇക്കാര്യത്തിൽ സുപ്രധാനമായ ഒരു തലത്തിലെത്തിയതായി ഇമാൻ അൽ എൻസി പറഞ്ഞു. കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് സർക്കാർ ഏജൻസികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നേരിട്ട് വളർത്തു കുടുംബത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കുടുംബത്തിന്റെ മാനസികവും സാമൂഹികവുമായ അവസ്ഥ സുസ്ഥിരമാണെന്നും സാമ്പത്തിക സ്ഥിതിയുടെ സ്ഥിരതയ്‌ക്ക് പുറമേ ജീവിക്കാൻ അനുയോജ്യമായിട്ടുള്ളതാണെന്ന് സാമൂഹ്യ കാര്യ മന്ത്രാലയം ഉറപ്പാക്കുന്നുണ്ടെന്നും അൽ എൻസി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News