റമദാൻ; വിശ്വാസികളെ സ്വീകരിക്കാൻ കുവൈത്തിലെ പള്ളികൾ ഒരുങ്ങി

  • 10/04/2023

കുവൈത്ത് സിറ്റി: അനുഗ്രഹീതമായ റമദാൻ മാസത്തിലെ ഖിയാം പ്രാർത്ഥനയ്‌ക്ക് വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പള്ളികളിൽ എല്ലാ സൗകര്യവും നൽകിയതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മോസ്ക്ക് സെക്ടർ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായും അതോറിറ്റികളുമായും ഏകോപിപ്പിച്ച് സംയുക്ത സംവിധാനം അനുസരിച്ചാണ് ഔഖാഫ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി സലാഹ് അൽ ഷിലാഹി പറഞ്ഞു. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ വിശ്വാസികളെ സ്വീകരിക്കാൻ മന്ത്രാലയം തയാറായിക്കഴിഞ്ഞുവെന്ന്  എൻഡോവ്‌മെന്റ് മന്ത്രാലയത്തിലെ മാധ്യമ വിഭാഗം ഡയറക്ടർ ഡോ. അഹമ്മദ് അൽ ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News