ഗൾഫ് ഇന്റർകണക്ഷനിലൂടെ ഊർജം വാങ്ങാൻ കുവൈത്ത്

  • 10/04/2023

കുവൈത്ത് സിറ്റി: വേനൽ കടുത്തതോടെ ഗൾഫ് ഇന്റർകണക്ഷനിലൂടെ ഊർജം വാങ്ങുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വൈദ്യുതി, ജല മന്ത്രാലയം നിരവധി ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും. വേനലിനെ നേരിടുന്നതിനായി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം ചേരുന്നത്. വൈദ്യുതി വാങ്ങുന്നതിനായി ക്വട്ടേഷൻ സമർപ്പിച്ച് കൊണ്ട് ഓരോ രാജ്യത്തിനും വെവ്വേറെ നൽകാൻ കഴിയുന്ന തുക ചർച്ചയാകും.

മന്ത്രാലയം ആദ്യം ഒരു രാജ്യവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രണ്ടാമത്തെ രാജ്യവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ തുടരും. ഒരു രാജ്യത്തു നിന്നോ അല്ലെങ്കിൽ പല രാജ്യങ്ങളിൽ നിന്നോ ആവശ്യമുള്ള വൈദ്യുതി എങ്ങനെ വാങ്ങണമെന്ന് മന്ത്രാലയം തീരുമാനിക്കും. അതേ സമയം, ഇറക്കുമതി പ്രക്രിയയുടെ ലക്ഷ്യം വേനൽക്കാലത്തുള്ള ഉൽപാദനത്തിലെ കുറവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഉത്പാദിപ്പിക്കാനാവുന്നത് 18,000 മെഗാവാട്ടാണെന്നാണ് കണക്കാക്കപ്പെടുന്നത്. പരമാവധി ഉപഭോഗം 17,000 മെഗാവാട്ട് കവിയില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News