പേയ്‌മെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിക്കാൻ കുവൈത്തിലെ ബാങ്കുകൾ

  • 10/04/2023


കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ഇലക്ട്രോണിക് പേയ്മെന്റ് ഇടപാടുകളുടെ മൂല്യത്തിന് പ്രതിദിന, പ്രതിമാസ പരിധി നിശ്ചയിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ പ്രാദേശിക ബാങ്കുകളോടും നിർദേശിച്ചു. വ്യക്തിഗത ഉപഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകളുടെ പരിധി നിശ്ചയിക്കണമെന്നാണ് നിർദേശം. അതേസമയം, ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും ബാങ്ക് ഡാറ്റകൾ ചേർക്കാനും  പേയ്‌മെന്റ് ലിങ്കിന്റെ സാധുത 24 മണിക്കൂറിൽ കൂടരുത് എന്നതുൾപ്പെടെ പുതിയ നിർദേശങ്ങളും സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്. പേയ്‌മെന്റ് ലിങ്ക് ഉപയോഗിച്ച് ഒരു ഉപഭോക്താവിന് നടത്താനാകുന്ന ഇടപാടുകളുടെ മൂല്യത്തിന് പ്രതിദിന, പ്രതിമാസ പരിധി നിശ്ചയിക്കുക, ലിങ്കിനുള്ളിൽ പേയ്‌മെന്റിന്റെ ഉദ്ദേശ്യം ഉൾപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News