കുവൈത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 10/04/2023


കുവൈത്ത് സിറ്റി: രാജ്യത്ത് നാളെ മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം മുന്നറിയിപ്പ് നൽകി. നാളെ ഉച്ച മുതൽ വ്യാഴാഴ്ച ഉച്ചവരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. ചില പ്രദേശങ്ങളിൽ കനത്ത മഴ തന്നെ ലഭിക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിയോട് കൂടി മഴയുമുണ്ടാകാം. 60 കിലോമീറ്റർ വേ​ഗത്തിൽ വരെ കാറ്റ് വീശാനും ഏഴ് അടി വരെ ഉയരത്തിൽ തിരമാല വീശാനും സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച മുതൽ താപനിലയിൽ കാര്യമായ കുറവ് വരും. പരമാവധി താപനില 25 മുതൽ 27 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും. കാലാവസ്ഥ മുന്നറിയിപ്പുകൾ ജനങ്ങൾ കൃത്യമായി പിന്തുടരണണെന്നും അൽ ഖരാവി നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News