കുവൈത്തിൽ 61 വർഷത്തിനിടെ രൂപീകൃതമായത് 42-ാമത്തെ സർക്കാർ

  • 10/04/2023



കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള 42-ാമത് മന്ത്രിസഭയുടെ രൂപീകരണത്തിന് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നൽകി. കുവൈത്തിൽ 61 വർഷത്തിനിടെ രൂപീകൃതമാകുന്ന 42-ാമത്തെ സർക്കാരാണിത്. 1962 ജനുവരിയിൽ അന്തരിച്ച അമീർ ഷെയ്ഖ് അബ്ദുള്ള അൽ സലേം അൽ സബാഹിന്റെ ഭരണത്തിൻ കീഴിലാണ് ആദ്യ സർക്കാർ രൂപീകരിക്കപ്പെട്ടത്.

ആദ്യ സർക്കാരിൽ 14 മന്ത്രിമാരാണ് ഉൾപ്പെട്ടിരുന്നുത്. രണഘടനാ രൂപീകരണത്തിന് ഒരു പ്രത്യേക ഉത്തരവും ഈ സർക്കാരിലുണ്ടായിരുന്നു. അങ്ങനെ 1963 ജനുവരി 27ന് ഇത് പൂർത്തീകരിച്ചപ്പോൾ അതിന്റെ കാലാവധിയും അവസാനിച്ചു. 15 മന്ത്രിമാരുൾപ്പെടെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ 41-ാമത്തെ സർക്കാർ രൂപീകരിച്ചത് 2022 ഒക്ടോബർ 16നാണ്. 2023 ജനുവരി 26നാണ് ഈ സർക്കാർ രാജിവച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News