റമദാനിലെ സംഭാവന ശേഖരണം; പരിശോധനകൾ തുടർന്ന് കുവൈത്തിലെ അധികൃതർ

  • 11/04/2023

കുവൈത്ത് സിറ്റി: റമദാനിലെ അവസാന ആഴ്ചയിൽ ചാരിറ്റബിൾ വർക്ക് ഇൻസ്പെക്ഷൻ ടീമുകളുകൾ പ്രവർത്തനം ഊർജിതപ്പെടുത്തിയതായി സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ചാരിറ്റബിൾ അസോസിയേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ 365 പള്ളികളിലും 17 ചാരിറ്റബിൾ സൊസൈറ്റികളുടെ ആസ്ഥാനത്തും പരിശോധനകൾ നടത്തി. വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള 25 ബൂത്തുകൾ നിരീക്ഷിക്കുകയും വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാൽ നീക്കം ചെയ്യുകയും ചെയ്തു. 

കൂടാതെ സോഷ്യൽ മീഡിയയിലൂടെ ഒരു റസ്റ്റോറന്റ് നോമ്പുതുറ ഭക്ഷണത്തിനായി സംഭാവന ശേഖരിക്കാൻ ആഹ്വാനം ചെയ്തുവെന്നും വാണിജ്യ മന്ത്രാലയം കണ്ടെത്തി. ചാരിറ്റികൾ, ഫൗണ്ടേഷനുകൾ, മറ്റ് കക്ഷികൾ എന്നിവയുടെ 7 പരസ്യങ്ങളും പരിശോധിച്ചു. നിയമലംഘനങ്ങൾ ഒഴിവാക്കണമെന്ന് ചാരിറ്റബിൾ സൊസൈറ്റികൾക്ക് നിർദേശം നൽകുകയും ചെയ്തു. നോമ്പുതുറ ഭക്ഷണത്തിനുള്ള സംഭാവന ശേഖരിക്കുന്നതിനുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് പള്ളികളിലെ 11 നിയമലംഘനങ്ങളും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News