ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി ഏഴ് കുവൈത്തി ബാങ്കുകൾ

  • 11/04/2023

കുവൈത്ത് സിറ്റി: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി കുവൈത്തിലെ ഏഴ് ബാങ്കുകൾ. 2023 ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ  76.2 ബില്യൺ ഡോളറിന്റെ മൂല്യവുമായാണ് ഏഴ് ബാങ്കുകൾ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ ഫെബ്രുവരി 28ലെ ക്ലോസിംഗ് കണക്കുകൾ പ്രകാരം, ലിസ്റ്റിലെ 50 ബാങ്കുകളുടെ മൊത്തം മൂല്യത്തിന്റെ ഏകദേശം 13.9 ശതമാനമാണ് കുവൈത്തി ബാങ്കുകളുടേത്. അതേസമയം, മൊത്തം മൂല്യം 48.1 ബില്യൺ ഡോളറാണ്.

37.5 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കുവൈറ്റ് ഫിനാൻസ് ഹൗസ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. 26.3 ബില്യൺ ഡോളറുമായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ആറാമതും 3.3 ബില്യൺ ഡോളർ വിപണി മൂല്യവുമായി കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്ത് 33-ാം സ്ഥാനത്തുമാണ്. ഗൾഫ് ബാങ്ക് 3.2 ബില്യൺ ഡോളറുമായി 34-ാം സ്ഥാനത്താണ്. 2.4 ബില്യൺ ഡോളറുമായി ബർഗാൻ ബാങ്ക് 37-ാം സ്ഥാനത്തും രണ്ട് ബില്യൺ ഡോളറുമായി അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് 40-ാം സ്ഥാനത്തും 1.5 ബില്യൺ ഡോളറുമായി വാർബ ബാങ്ക് 43-ാം സ്ഥാനത്തുമാണെന്ന് പട്ടിക വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News