ഇറാനിൽ നിന്നുള്ള ആരോ​ഗ്യ പ്രവർത്തകരുടെ പുതിയ ബാച്ചിനെ എത്തിക്കാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 11/04/2023

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ആരോ​ഗ്യ പ്രവർത്തകരുടെ പുതിയ ബാച്ചിനെ എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. പുതിയ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ജോലി ചെയ്യുന്നതിനായി പാകിസ്ഥാൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു പുതിയ ബാച്ച് അടുത്തിടെ കുവൈത്തിൽ എത്തിയിരുന്നു. ഇറാനിൽ നിന്ന് ഡോക്ടർമാരെ കൊണ്ടുവരുന്നതിനായി ആരോഗ്യ മന്ത്രാലയം സുരക്ഷ അതോറിറ്റികളെ സമീപിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാൽ ചില രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് ഇറാനെ ഒഴിവാക്കിയിരുന്നു. ഇറാനിയൻ ഡോക്ടർമാർ വൈദഗ്ധ്യമുള്ളവരാണെന്നും കുവൈത്തിലെ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്. മെഡിക്കൽ മേഖലയിലെ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് വൈവിധ്യവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും ആരോ​ഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News