നാളെ രാവിലെ മുതൽ മഴ; കുവൈറ്റ് മിനിസ്ട്രി ഓഫ് പബ്ലിക് വർക്ക് എമെർജൻസി ടീമുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

  • 11/04/2023

കുവൈറ്റ് സിറ്റി :  രാജ്യത്തിന്റെ എല്ലാ മേഖലകളിലും നേരിയതോതിലോ  ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ബുധനാഴ്ച രാവിലെ ആരംഭിച്ച്  വ്യാഴാഴ്ച ഉച്ചവരെ തുടരും. കഴിഞ്ഞ മാസം പെയ്ത മഴ പോലെയോ അതിനേക്കാൾ ശക്തമായ മഴയോ ആയിരിക്കും നാളെ ഉച്ചയോടുകൂടി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുക എന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു. 

കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് മിനിസ്ട്രി ഓഫ് പബ്ലിക് വർക്ക് എമർജൻസി ടീമുകളെ സജ്ജരാക്കുകയും അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ റോഡ്‌സിന്റെയും ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മന്ത്രി ഡോ. അമാനി ബൂക്മാസ്, മറ്റ് എല്ലാ സ്റ്റേറ്റ്  ഏജൻസികളും, പ്രത്യേകിച്ച് സിവിൽ ഡിഫൻസ്, അഗ്നിശമനസേന, സൈന്യം, ആഭ്യന്തരം എന്നിവരുമായി സഹകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതായി റിപ്പോർട്ട് ചെയ്തു . 

മഴക്കെടുതിയിൽ രാജ്യം കണ്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ടണലുകളുടെ ചുമതലയുള്ള സംഘങ്ങളുടെ സജ്ജത ഉയർത്താൻ റോഡ്‌സ് അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News