കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന; വിവിധ നിയമലംഘനങ്ങൾക്ക് 30 പ്രവാസികൾ അറസ്റ്റിൽ

  • 11/04/2023

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടരുന്ന സുരക്ഷാ പരിശോധനകളിൽ നിരവധി പ്രവാസികൾ പിടിയിൽ. വിവിധ നിയമലംഘനൾക്ക് 30 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പ്രവാസികളെ ഭിക്ഷാടനം നടത്തിയതിനാണ് പിടികൂടിയത്. ഫർവാനിയ ഗവർണറേറ്റിൽ  വിസ നിയമം ലംഘിച്ച 19 പേരും പിടിയിലായി. കൂടാതെ, മുബാറക് അൽ കബീർ ഏരിയയിൽ രണ്ട് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ പൂട്ടിച്ചു. ഇവിടെ എട്ട് നിയമലംഘകരെ ദിവസക്കൂലിക്ക് നിയമിച്ചിരുന്നു. പ്രതികളെ തുടർ നിയമനടപടികൾക്കായി  ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News